തൃശ്ശൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിനികളെ അശ്ലീലവീഡിയോ കാണിച്ചെന്ന പരാതിയില്‍ യുവാവിനെതിരേ കേസെടുത്തു. മാള പുത്തന്‍ചിറയിലെ പിണ്ടിയത്ത് സരിത്തിനെതിരേയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന എല്‍.പി. സ്കൂള്‍ വിദ്യാർഥിനികളെ ഇയാള്‍ അശ്ലീലവീഡിയോ കാണിച്ചെന്നാണ് പരാതി.

വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടികളെ ഒരുകാര്യം കാണിച്ചുതരാമെന്ന് പറഞ്ഞ് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും മൊബൈലില്‍ അശ്ലീലവീഡിയോ കാണിക്കുകയുമായിരുന്നു. ഇതോടെ കുട്ടികള്‍ ഇവിടെനിന്ന് ഭയന്നോടി. തുടര്‍ന്ന് കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ വീട്ടുകാര്‍ കാര്യങ്ങള്‍ ചോദിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കേസില്‍ അന്വേഷണം ആരംഭിച്ചതായും പ്രതിയെ വൈകാതെ പിടികൂടുമെന്നും പോലീസ് പറഞ്ഞു.