അര്‍ക്കന്‍സാസ്: മുപ്പത്തിമൂന്ന് വയസ്സുള്ള 31 മാസം ഗര്‍ഭിണിയായ മൂന്നു മക്കളുടെ മാതാവിനെ വെടിവെച്ചു കൊലപ്പെടുത്തി യുവതിയുടെ ശരീരത്തില്‍ നിന്നും കുട്ടിയെ വേര്‍പ്പെടുത്തി രണ്ടു പ്രദേശങ്ങളിലായി നിക്ഷേപിച്ച കേസ്സില്‍ ദമ്പതിമാരെ വ്യാഴാഴ്ച അറസ്റ്റു ചെയ്തതായി പ്രോസിക്യൂട്ടര്‍ നാഥന്‍ സ്മിത്ത് പറഞ്ഞു. തിങ്കളാഴ്ചയാണ് യുവതിയെ അവസാനമായി കാണുന്നത്.

ആഷ്‌ലി ബുഷ്(31) ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഈ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന ദമ്പതിമാരായ ആംബര്‍ വാട്ടര്‍മാന്‍, ജെയ്മി വാട്ടര്‍മാന്‍ എന്നിവരെ അറസ്റ്റു ചെയ്തു. ഇവര്‍ക്കെതിരെ ഫസ്റ്റ് ഡിഗ്രി കിഡ്‌നാപ്പിന് കേസ്സെടുത്ത് മെക്‌ഡൊണാള്‍ഡ് കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററിലടച്ചു.

തിങ്കളാഴ്ച ആഷ്‌ലി ഓണ്‍ലൈന്‍ ജോലിക്ക് അപേക്ഷിച്ചു ഇന്റര്‍വ്യൂവിന് പോയതായിരുന്നു. ഇന്റര്‍വ്യൂവിന് ക്ഷണിച്ചത് ആള്‍മാറാട്ടം നടത്തിയ ദമ്പതികളായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ലൂസി എന്നായിരുന്നു ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട സ്ത്രീയുടെ പേര്‍.

ബുധനാഴ്ചയും, വ്യാഴാഴ്ചയുമായാണ് ആഷ്‌ലിയുടേയും, ഗര്‍ഭസ്ഥ ശിശുവിന്റേയും മൃതദ്ദേഹങ്ങള്‍ മിസ്സോറിയിലെ രണ്ടു സ്ഥലങ്ങളില്‍ നിന്നും കണ്ടെടുത്തത്. എങ്ങനെയാണ് ബേബിയെ പുറത്തെടുത്തതെന്ന് വിശദീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഗര്‍ഭസ്ഥ യുവതിയുടെ ഉദരത്തില്‍ കുട്ടി ഉണ്ടായിരുന്നില്ല എന്നും ഇവര്‍ പറഞ്ഞു. തട്ടികൊണ്ടുപോയി കൊലപ്പെടുത്താന്‍ കാരണം എന്താണെന്നും വ്യക്തമല്ല.

ഇത്തരം പൈശാചിക പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ ലോകത്തിലുണ്ട് എന്നതിന് ഉത്തമ ഉദാഹരണം കൂടിയാണിതെന്ന് പ്രോസിക്യൂട്ടര്‍ നാഥന്‍ സ്മിത്ത് പറഞ്ഞു.