ന്യൂഡൽഹി : മാതൃകമ്പനിയായ മെറ്റയുടെ ഇന്ത്യാ മേധാവി അജിത് മോഹന്‍ രാജിവച്ചു. നാലുവര്‍ഷം മുൻപ് 2019 ജനുവരിയിലാണ് അദ്ദേഹം മെറ്റയുടെ മാനേജിങ് ഡയറക്ടറായി പദവി ഏറ്റെടുത്തത്. 

ദശലക്ഷക്കണക്കിന് ഇന്ത്യൻ ബിസിനസുകൾക്കും പങ്കാളികൾക്കും സേവനമനുഷ്ഠിക്കാൻ കഴിയുന്ന തരത്തിൽ മെറ്റയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നതിലും വളർത്തുന്നതിലും പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് അജിത് മോഹനൻ എന്ന് മെറ്റയുടെ വൈസ് പ്രസിഡന്റ് നിക്കോള മാൻഡൽസൻ പറഞ്ഞു.

മെറ്റയ്ക്ക് മുമ്പ്, സ്റ്റാർ ഇന്ത്യയുടെ വീഡിയോ സ്ട്രീമിംഗ് സേവനമായ ഹോട്ട്‌സ്റ്റാറിൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി അജിത് മോഹൻ നാല് വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.