പാലക്കാട്: അട്ടപ്പാടി മധുക്കേസിൽ മജിസ്‌ട്രേറ്റിനെ വിസ്തരിക്കാൻ അനുമതി. പ്രോസിക്യൂഷൻ നൽകിയ ഹർജിയിലാണ് കോടതിയുടെ അസാധാരണ ഉത്തരവ്. പ്രത്യേക ജില്ലാ കോടതിയിലെ മജിസ്‌ട്രേറ്റ് എൻ രമേശനെ വിസ്തരിക്കാനാണ് ഉത്തരവ്. മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് വിളിച്ചുവരുത്തണമെന്നും കോടതി നിർദ്ദേശിച്ചു. 

മണ്ണാർക്കാട് കോടതിയുടേതാണ് അത്യപൂർവ്വ വിധി. മുൻ ഒറ്റപ്പാലം സബ്കളക്ടർ ജെറോമിസ് ജോർജിനേയും വിസ്തരിക്കാൻ അനുമതി നൽകിയിട്ടുണ്ട്. മധു കൊല്ലപ്പെട്ട സമയത്ത സർക്കാർ നിർദ്ദേശ പ്രകാരം മജിസ്റ്റീരിയൽ അന്വേഷണം രമേശനായിരുന്നു. ഏഴാം തീയതിയ്ക്ക് മുൻപ് മജിസ്റ്റീയൽ റിപ്പോർട്ടും അന്വേഷണ റിപ്പോർട്ടും കോടതിയിൽ ഹാജരാക്കാനാണ് നിർദ്ദേശം.