ലഹരിക്കെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി കേരളപ്പിറവിദിനമായ നവംബർ 1ന് സംസ്ഥാന വ്യാപകമായി സ്കൂൾ കോളജ് വിദ്യാർഥികൾ മനുഷ്യശൃംഖല തീർക്കും. കോളജ് ക്യാംപസുകളിലും സ്കൂളുകളിലുമായിരിക്കും ഇത്.

ലഹരിവിരുദ്ധ ശൃംഖലയുടെ സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് 3ന് പാളയം രക്തസാ ക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

കിഴക്കേക്കോട്ട ഗാന്ധി പാർക്ക് മുതൽ പാളയം അയ്യങ്കാളി ഹാളിനു സമീപം വരെയും തിരിച്ചും 25000 സ്കൂൾ കോളജ് വിദ്യാർഥികളെ അണിനിരത്തുമെന്നു മന്ത്രിമാരായ വി.ശിവൻകുട്ടിയും ആർ.ബിന്ദുവും അറിയിച്ചു.