തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിലെ സസ്‌പെന്‍ഷന്‍ നിയമ വിരുദ്ധമെന്ന് കാട്ടി എം ശിവശങ്കര്‍ കേന്ദ്ര കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ്  ട്രൈബ്യൂണലിനെ  സമീപിച്ചു. സസ്‌പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യം. മാധ്യമവിചാരണയും രാഷ്ട്രീയ താല്‍പ്പര്യവും നടപടിക്ക് കാരണമായെന്നും ശിവശങ്കര്‍ വാദിക്കുന്നു. 170 ദിവസത്തെ സസ്‌പെന്‍ഷന്‍ കാലാവധി സര്‍വീസ് ആയി കണക്കാക്കണം.സ്വര്‍ണ്ണക്കടത്ത് കേസില്‍ ജയിലില്‍ കിടന്നത് കുറ്റാരോപിതനായാണ്. കുറ്റങ്ങളൊന്നും കണ്ടെത്താന്‍ എന്‍ഐഎ യ്ക്ക് കഴിഞ്ഞില്ലെന്നും ശിവശങ്കര്‍ പറയുന്നു.

ജൂലൈ 27 മുതലാണ് ശിവശങ്കറിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. സര്‍വ്വീസില്‍ നിന്ന് സ്വയം വിരമിക്കാനുള്ള അപേക്ഷ നല്‍കിയിരുന്നെങ്കിലും  അച്ചടക്കനടപടിയുടെ പേരില്‍ അത് സര്‍ക്കാര്‍ തള്ളിയെന്നും ശിവശങ്കര്‍ ഹര്‍ജിയില്‍ പറയുന്നു. സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കര്‍ 98 ദിവസം ജയിലില്‍ കഴിഞ്ഞിരുന്നു.