പാമ്പാടി: പാമ്പാടിയിൽ പെൺകുട്ടിക്ക് കുത്തേറ്റു. കറുകച്ചാൽ പൊലീസ് സ്റ്റേഷനു മുന്നിൽ വച്ച് പാമ്പാടി സ്വദേശി അഖിലാണ് പെൺകുട്ടിയെ കുത്തിയത്. പെൺകുട്ടിയുടെ മുൻ സുഹൃത്തു കൂടിയാണ് അഖിൽ. നിസാര പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.കുത്തേറ്റ പെൺകുട്ടി പ്രാണരക്ഷാർത്ഥം പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു. അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.