തിരുവനന്തപുരം: പ്രമുഖ കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ പയ്യാമ്പലത്ത് നടക്കും. വി എസ് അച്യുതാനന്ദനെതിരെ മലമ്പുഴയില്‍ ശക്തമായ മത്സരം കാഴ്ചവെച്ചതോയെയാണ് പാച്ചേനി കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായത്. 2016 മുതല്‍ 2021 വരെ ഡിസിസി അധ്യക്ഷനുമായിരുന്നു അദ്ദേഹം. നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് അദ്ദേഹത്തിന് ആദരാജ്ഞലി അര്‍പ്പിച്ച് രംഗത്തെത്തുന്നത്. 2009 ല്‍ പാലക്കാട് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചിരുന്നില്ല. 

കണ്ണൂരിലെ പാച്ചേനിയില്‍ 1968 ജനുവരി അഞ്ചിനായിരുന്നു സതീശന്റെ ജനനം. അദ്ദേഗഹത്തിന്റെ മാതാപിതാക്കളും കുടുംബക്കാരുമെല്ലാം ഇടതുപക്ഷ അനുഭാവികളായിരുന്നു. ട്യൂട്ടോറിയല്‍ കോളേജ് അധ്യാപകനായെങ്കിലും അദ്ദേഹം സംഘടന പ്രവര്‍ത്തനം നിര്‍ത്തിയിരുന്നില്ല. 1999 ല്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റായി.2016 ല്‍ കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസിന്റെ അമരക്കാരനായതോടെ സുധാകര പക്ഷത്തേക്ക് വന്നു. സിപിഎമ്മിന്റെ അധീനതയിലുളള കണ്ണൂരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ വളര്‍ത്തിയെടുക്കുന്നതിലും  പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം കൊടുക്കാനും സതീശന്‍ പാച്ചേനി മുന്നിട്ടു നിന്നിരുന്നു.