ന്യൂഡല്‍ഹി: ഹിജാബ് ധരിച്ച സ്ത്രീയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹമുണ്ടെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി.

വരാനിരിക്കുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജാപൂരിലെ പ്രചാരണത്തിന് ശേഷം കര്‍ണാടകയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഒവൈസി. ഒക്ടോബര്‍ 28ന് നടക്കുന്ന ബീജാപൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ നാല് വാര്‍ഡുകളിലാണ് എഐഎംഐഎം മത്സരിക്കുന്നത്.