പാലക്കാട്: ഒറ്റപാലം പത്തൊമ്പതാം മൈലില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ഒമ്പതുവയസ്സുകാരി മരിച്ചു.പട്ടാമ്പി പള്ളിപ്പുറം സ്വദേശി ശ്യാമിന്‍റെ മകള്‍ പ്രജോദികയാണ് മരിച്ചത്.അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു.മൂന്നുപേരുടെ നില ഗുരുതരമാണ്.

കോയമ്പത്തൂരില്‍ നിന്ന് പട്ടാമ്പി പള്ളിപ്പുറം ഭാഗത്തേക്ക് യാത്രചെയ്ത കാറാണ് അപകടത്തില്‍ പെട്ടത്.യാത്രക്കിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവ സ്ഥലത്തെത്തിയ നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ച് പരിക്കേറ്റവരെ പുറത്തെടുത്ത് സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.