ന്യൂഡൽഹി: ഒരിടവേളക്കുശേഷം വീണ്ടും കൊവിഡ് കേസുകൾ  ഇന്ത്യയിൽ വർധിക്കുന്നു. ബുധനാഴ്ച മാത്രം 2,139 പുതിയ   കേസുകളാണ് രേഖപ്പെടുത്തിയത്,  ഇതോടെ രാജ്യത്ത് മൊത്തം കേസുകള്‍ 4,46,18,533 ആയി,പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.81 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.13 ശതമാനമാണെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍.

കേരളത്തിലെ 4 മരണങ്ങള്‍ ഉള്‍പ്പെടെ 13 മരണങ്ങളോടെ ആകെ മരണസംഖ്യ 5,28,835 ആയി ഉയര്‍ന്നു, രോഗം ഭേദമായവരുടെ എണ്ണം 4,40,63,406 ആയി ഉയര്‍ന്നപ്പോള്‍ കൊറോണ കേസിലെ മരണനിരക്ക് 1.19 ശതമാനമാണ്.തുടര്‍ച്ചയായ കൊവിഡ് കേസുകള്‍ 26,292 കുറവുണ്ടന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകളിൽ പറയുന്നുണ്ട്.

ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകളനുസരിച്ച്, രാജ്യവ്യാപകമായി വാക്സിനേഷന്‍ ഡ്രൈവിന് കീഴില്‍ ഇതുവരെ 219.09 കോടി ഡോസ് കൊവിഡ് വാക്സിന്‍ രാജ്യത്ത് നല്‍കിയിട്ടുണ്ട്.