മുംബൈ: ബോളിവുഡ് നടൻ അരുൺ ബാലി (79) അന്തരിച്ചു.  മുംബൈയിൽ വച്ചായിരുന്നു അന്ത്യം. മയസ്തീനിയ ഗ്രാവിസ് എന്ന അപൂർവ ന്യൂറോ മസ്കുലർ രോഗ ബാധിതനായ അദ്ദേഹം ഈ വർഷം ആദ്യം മുംബൈയിലെ ഹിർനന്ദാനി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 

ത്രീ ഇഡിയറ്റ്സ്, കേദാർനാഥ്, പാനിപ്പത്ത്, ഹേ റാം, ദണ്ഡ് നായക്, റെഡി, സമീൻ, പോലീസ്വാല ഗുണ്ട, ഫൂൽ ഔർ അംഗാർ, രാം ജെയ്ൻ തുടങ്ങി നിരവധി സിനിമകളിലെ വേഷങ്ങളിലൂടെയാണ് അരുൺ ബാലി ശ്രദ്ധ നേടുന്നത്. നിരവധി സിനിമകളുടെയും ടെലിവിഷൻ പരമ്പരകളുടെയും ഭാഗമായിട്ടുണ്ട് അദ്ദേഹം. 1991-ലെ കാലഘട്ടത്തിലെ ചാണക്യ എന്ന നാടകത്തിൽ പോറസ് രാജാവിന്റെ വേഷം അവതരിപ്പിച്ചു. ദൂരദർശനിൽ സംപ്രേഷണം ചെയ്ത സ്വാഭിമാനിൽ കുൻവർ സിംഗ് ആയ. 2000-ൽ ഏറെ വിവാദവും നിരൂപക പ്രശംസയും നേടിയ ‘ഹേ റാം’ എന്ന സിനിമയിൽ  ബംഗാൾ മുഖ്യമന്ത്രി ഹുസൈൻ ഷഹീദ് സുഹ്‌റവർദിയുടെ വേഷം ചെയ്തു. ദേശീയ അവാർഡ് നേടിയ നിർമ്മാതാവ് കൂടിയാണ് അരുൺ ബാലി.

അമേരിക്കയിൽ താമസിക്കുന്ന രണ്ടു പെണ്മക്കൾ ഒക്‌ടോബർ 8 ന് എത്തിയതിനു ശേഷമാകും അന്ത്യകർമങ്ങൾ നടത്തുക.