കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി​യി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ സു​ഹൃ​ത്തു​ക്ക​ള്‍ ചേ​ര്‍​ന്ന് കൊ​ല​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ലാ​യി. ആ​സാം സ്വ​ദേ​ശി​യാ​യ ഡു​ലു രാ​ജ് ബം​ഗോ​ഷി (28) യാ​ണ് കൊ​ല​പ്പെ​ട്ട​ത്. ആ​സാം സ്വ​ദേ​ശി​ക​ളാ​യ മ​ന​ര​ഞ്ഞ​ന്‍, ല​ക്ഷി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കൊ​യി​ലാ​ണ്ടി ഹാ​ര്‍​ബ​റി​നു സ​മീ​പം മാ​യ​ന്‍ ക​ട​പ്പു​റ​ത്ത് ക​ഴി​ഞ്ഞ രാ​ത്രി 12 ഓ​ടെ​യാ​ണ് സം​ഭ​വം. മൂ​ന്നു പേ​രും ചേ​ര്‍​ന്ന് മ​ദ്യ​പി​ച്ച​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ട​പ്പു​റ​ത്ത് പാ​റ​ക്കെ​ട്ടി​നു സ​മീ​പം മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ എ​ത്തി​യ​പ്പോ​ള്‍ ഒ​രാ​ള്‍ ക​മി​ഴ്ന്ന് കി​ട​ക്കു​ന്ന​ത് കാ​ണു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സെ​ത്തി ഉ​ട​ന്‍​ത​ന്നെ ഇ​യാ​ളെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഇ​തി​നി​ടെ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ ക​ട​ലി​ൽ ചാ​ടി. പി​ന്നീ​ട് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ടാ​മ​ത്തെ​യാ​ൾ ര​ക്ഷ​പ്പെ​ട്ട് കൊ​യി​ലാ​ണ്ടി ഗു​രു​കു​ലം ബീ​ച്ചി​ല്‍ എ​ത്തി​യെ​ങ്കി​ലും പോ​ലീ​സി​ന്‍റെ മി​ന്ന​ല്‍ തെ​ര​ച്ചി​ലി​ല്‍ പി​ടി​യി​ലാ​യി.

മ​ദ്യ​പി​ച്ചു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ൽ പ്ര​തി​ക​ൾ ബെ​ല്‍​റ്റ് ഉ​പ​യോ​ഗി​ച്ച് യു​വാ​വി​നെ ക​ഴു​ത്തു​മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മൂ​വ​രും കൊ​യി​ലാ​ണ്ടി ഹാ​ര്‍​ബ​റി​ലെ തൊ​ഴി​ലാ​ളി​കാ​ളാ​ണ്.