തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ടം സ്പോ​ർ​ട്ട്സ് ഹ​ബ്ബി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ – ദ​ക്ഷി​ണാ​ഫ്രി​ക്ക ടി20 ​ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ന്‍റെ 13,336 ടി​ക്ക​റ്റു​ക​ൾ ഒ​റ്റ​ദി​നം​കൊ​ണ്ട് വി​റ്റ​ഴി​ച്ചു. തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി​യാ​ണ് ടി​ക്ക​റ്റ് വി​ല്പ​ന ആ​രം​ഭി​ച്ച​ത്.

www.paytminsider.com വ​ഴി​യാ​ണ് ടി​ക്ക​റ്റ് വി​ൽ​പ്പ​ന ആ​രം​ഭി​ച്ച​ത്. സം​സ്ഥാ​ന​ത്തെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യും ടി​ക്ക​റ്റ് എ​ടു​ക്കാം. ടി​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സം​ശ​യ​ങ്ങ​ൾ​ക്ക് help@insider.in എ​ന്ന മെ​യി​ൽ ഐ​ഡി​യി​ൽ ബ​ന്ധ​പ്പെ​ടാം.

1500 രൂ​പ​യാ​ണ് അ​പ്പ​ർ ട​യ​ർ ടി​ക്ക​റ്റ് നി​ര​ക്ക്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 50 ശ​ത​മാ​നം ഇ​ള​വ് ന​ൽ​കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഇ​ള​വ് ല​ഭി​ക്കു​ന്ന​തി​നാ​യി അ​താ​ത് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യ​ണം. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള ക​ണ്‍​സ​ഷ​ൻ ടി​ക്ക​റ്റു​ക​ൾ കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ബു​ക്ക് ചെ​യ്യ​ണം. പ​വി​ലി​യ​ന് 2750 രൂ​പ​യും കെ​സി​എ ഗ്രാ​ൻ​ഡ് സ്റ്റാ​ൻ​ഡി​ന് ഭ​ക്ഷ​ണ​മ​ട​ക്കം 6000 രൂ​പ​യു​മാ​ണ് നി​ര​ക്ക്.