ആലുവ: പള്ളിക്കരയിൽ ഭാര്യയെ അതിഥി തൊഴിലാളിയായ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ച നിലയിൽ. പള്ളിക്കര ഊത്തികരയിൽ ഭാസ്ക്കരന്റെ മകൾ ലിജയെ യാണ് കൊലപ്പെടുത്തിയത്.

ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. 13 വർഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ലിജയുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ.