മിലാൻ: പരിചയക്കാർ എല്ലാം പറയും, പൊള്ള ബ്രദേർസ് പൊളിയാണ്! കാരണം സിമ്പിൾ… ഇറ്റലിയിലെ പിസ യൂണിവേഴ്സിറ്റിയിൽ നിന്ന് റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ എൻജിനിയറിങിൽ ഒരുമിച്ച് പിഎച്ച്ഡി ബിരുദം നേടി അർത്തുങ്കലിൽ നിന്നുള്ള ഇരട്ടകളായ ജോർജ് പൊള്ളയിലും മാത്യു പൊള്ളയിലും.

റോബോട്ടിക് എൻജിനിയ റിങിൽ അന്താരാഷ്ട്രതലത്തിൽ അഗ്രഗണ്യനായ ആചാര്യനാ യി അറിയപ്പെടുന്ന പ്രഫ. അ ന്റോണിയോ ബീക്കിയുടെ മാ ർഗനിർദേശത്തിലായിരുന്നു ടസ്കനിയിലെ പിസ യൂണിവേ ഴ്സിറ്റി ഇൻഫർമേഷൻ എൻജി നിയിറിങ് സ്മാർട് ഇൻഡസ്ട്രി വിഭാഗത്തിൽ ഡോക്ടറൽ ഗവേ ഷണപഠനം. ഇറ്റലിയിൽ ഫ് ളോറൻസിലെ പാത്തോയിൽ താമസിക്കുന്ന ഇരട്ടസഹോദ രങ്ങൾ ആലപ്പുഴ ജില്ലയിലെ അർത്തുങ്കൽ പൊള്ളയിൽ ജോസ്-മാർഗരറ്റ് ദമ്പതികളു ടെ മക്കളാണ്.

ജീവിതസാഹചര്യത്തോട് ചേർന്നുപോകുന്ന പരിസ്ഥിതി അവബോധമുള്ള റോബോ ട്ടിക് ആസൂത്രണവും നിയ ന്ത്രണവും (എൻവയൺമെന്റ് അവെയർ റോബോട്ടിക് മാ നിപ്പുലേഷൻ പ്ലാനിങ് ആൻഡ് കൺട്രോൾ ഇൻ റിയൽ വേൾ ഡ് സെനാറിയോസ്) എന്ന വി ഷയത്തിലാണ് ജോർജിനു ഡോക്ടറേറ്റ്. മാത്യുവിന്റേത്, ക രുത്തും കാര്യശേഷിയുമുള്ള നാലുകാലുള്ള റോബോട്ടുക ളുടെ ചലനത്തിൽ ആജ്ഞാനു വർത്തിത്വം (റോബസ്റ്റ് ആൻഡ് എഫിഷ്യന്റ് ക്വാഡൽ ലോക്കോമോഷൻ: ദ് റോൾ ഓ ഫ് കംപ്ലയൻസ്) എന്ന വിഷയ ത്തിലും. ആനുകാലിക ജീവിത യാഥാർഥ്യങ്ങളും പരിസ്ഥിതി യും കണക്കിലെടുത്തു കൊ ണ്ടുള്ള യന്ത്രമനുഷ്യരൂപകല് പനയുമായി ബന്ധപ്പെട്ട പഠ നമാണ് ഇരട്ട സഹോദരന്മാർ ഒരുമിച്ച് പിസയിൽ നടത്തിയ തെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധ സമിതി വിലയിരുത്തി.

കോട്ടയം ഫാത്തിമ മാതാ ഫിസിയോതെറപ്പി സെന്ററിൽ ഫിസിയോതെറപ്പിസ്റ്റ് ആയിരു ന്ന കൊച്ചി പെരുമ്പടപ്പു സ്വദേ ശിനി മാർഗരറ്റിന്റെയും കോട്ട യത്ത് മലയാള മനോരമ, ജീവ ധാര എന്നിവയിൽ മാധ്യമപ്രവ ർത്തകനായി ജോലി ചെയ്ത അർത്തുങ്കൽ സ്വദേശി ജോസ് പൊള്ളയിലിന്റെയും മക്കളായ ഇവർ കോട്ടയത്താണ് ജനിച്ചത്. മാന്നാനം കുര്യാക്കോസ് ഏലി യാസ് ഇംഗ്ലീഷ് മീഡിയം സ്കൂ ളിലാണ് നാലാം സ്റ്റാൻഡേർഡ് വരെ പഠിച്ചത്. അഞ്ചാം ക്ലാസ് മുതൽ ഹയർ സെക്കൻഡറി ത ലം വരെ പാത്തോയിലെ സാൻ നിക്കൊളോ സ്കൂളിൽ പഠിച്ച ഇരുവരും നൂറുശതമാനം മാർ ക്കും ഉന്നത ബഹുമതിയും നേ ടിയാണ് 2010 ജൂണിൽ ഇറ്റാ ലിയൻ സെക്കൻഡറി സ്കൂൾ ഡിപ്ലോമ പാസായത്. പിസ യൂണിവേഴ്സിറ്റിയിൽ

നിന്നുതന്നെയാണ് ജോർജും മാത്യുവും ബയോമെഡിക്കൽ എൻജിനിയറിങിൽ ബാച്ചലർ ബിരുദവും റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ എൻ ജിനിയറിങിൽ മാസ്റ്റർ ബിരു ദവും പൂർത്തിയാക്കിയത്. ഇ വിടെയും ഉജ്വലവിജയത്തിന്റെ “കും ലൗദേ’ അംഗീകാരം സ ന്തമാക്കി. ഇ. പിയാജിയോ റിസ ർച്ച് സെന്റർ, സോഫ്റ്റ് റോബോ ട്ടിക്സ് ഫോർ ഹ്യൂമൻ കോ ഓപ്പറേഷൻ ആൻഡ് റിഹാബ് ലിറ്റേഷനുമായി ബന്ധപ്പെട്ട ഇൻസ്റ്റിറ്റ്യൂട്ടോ ഇറ്റാലിയാനോ ദി ടെക്നോളജിയ എന്നിവ യിൽ അഫിലിയേറ്റ് ചെയ്ത കൊണ്ടായിരുന്നു പിഎച്ച്ഡ ഗവേഷണം. മനുഷ്യനും യ മനുഷ്യനും തമ്മിലുള്ള സ ഹകരണം, യന്ത്രമനുഷ്യന്റെ മൃദുലമായ ധാരണകളും നി യന്ത്രണങ്ങളും എന്നിവയാണ്. പ്രധാനമായും പഠിച്ചത്.