ലയാളികളുടെ പ്രിയഗായിക രഞ്ജിനി ജോസും അവതാരക രഞ്ജിനി ഹരിദാസും അടുത്ത കൂട്ടുകാരാണ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് ഇരുപത് വർഷത്തോളം പഴക്കമുണ്ട്. ഫ്രണ്ട്ഷിപ് ഡേയോട് അനുബന്ധിച്ച് പുറത്തിറങ്ങിയ ഗൃഹലക്ഷ്മിയിൽ ഇരുവരും തമ്മിലുള്ള ചങ്ങാത്തമാണ് ഹൈലൈറ്റ്.

ഒരുമിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ പലപ്പോഴും കേട്ടിട്ടുള്ള ചോദ്യമാണ് ‘നിങ്ങൾ ലെസ്ബിയൻസാണോ?’ എന്നതെന്നും ദയവുചെയ്ത് സൗഹൃദത്തെ റൊമാന്റിസൈസ് ചെയ്യരുതെന്നും ഇരുവരും അഭിമുഖത്തിൽ പറയുന്നു. ഗായകൻ വിജയ് യേശുദാസുമായുള്ള ബന്ധത്തെ കുറിച്ചും രഞ്ജിനി ജോസ് അഭിമുഖത്തിൽ പ്രതികരിച്ചു.

‘ഒരു ഷൂട്ടിനിടയിലാണ് വിജയ് യേശുദാസുമായി ബന്ധമാണെന്ന വാർത്ത ഓൺലൈനിൽ കാണുന്നത്. വിജയും ഞാനും നല്ല സുഹൃത്തുക്കളാണ്. ഞാനുടനെ വിജയ്ക്ക് മെസ്സേജ് ചെയ്തു. ഞാനും നീയും എപ്പോൾ പ്രേമത്തിലായി എന്നായിരുന്നു അവന്റെ മറുചോദ്യം. ഈ തെറ്റായ വാർത്ത പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമങ്ങൾക്കെതിരേ കേസ് കൊടുക്കാൻ ചിലരൊക്കെ ഉപദേശിച്ചിരുന്നു.’ രഞ്ജിനി ജോസ് അഭിമുഖത്തിൽ പറയുന്നു.