യഥാർത്ഥമല്ലാത്ത ഒന്നിനെ യഥാർത്ഥമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്നവയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ. ആദ്യ കാഴ്ചയിൽ നമ്മൾ മനസിലാക്കുന്നത് ആകില്ല, വീണ്ടും ഒന്നു കൂടി ഈ ചിത്രത്തിലേക്ക് നോക്കുമ്പോൾ തോന്നുന്നത്. അത്തരത്തിൽ മൂന്ന് വൃത്തങ്ങൾ ഉള്ള ഒരു ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.

മൂന്ന് വ്യത്യസ്ത നിറങ്ങളിലുള്ള വൃത്തങ്ങൾ കൂടിച്ചേർന്നിരിക്കുന്ന ചിത്രമാണിത്. ഇതിൽ മഞ്ഞ നിറത്തിലുള്ള വൃത്തം നിങ്ങൾ കാണുന്നുണ്ടോ എന്നുള്ളതാണ് ചോദ്യം. അങ്ങനെയാണെങ്കിൽ നിങ്ങളുടെ തലച്ചോർ നിങ്ങളോട് കള്ളം പറയുകയാണ്. കാരണം മഞ്ഞ നിറത്തിലുള്ള വൃത്തം ഈ ചിത്രത്തിൽ ഇല്ല. ഇനി ഒന്നു കൂടി സൂക്ഷിച്ച് നോക്കൂ. നിങ്ങൾക്ക് തന്നെ വ്യത്യാസം മനസിലാക്കാൻ സാധിക്കും.

വൃത്തങ്ങളിലൂടെ കടന്നു പോകുന്ന വരകളാണ് അത്തരമൊരു സംശയം നമ്മളിൽ ഉണ്ടാക്കുന്നത്. യഥാർത്ഥത്തിൽ ഒരു വൃത്തത്തിന്റെ നിറം വെള്ള തന്നെയാണ്. ചിത്രം സൂം ചെയ്ത് നോക്കിയാൽ ഇത് കൂടുതൽ വ്യക്തമാകും. ഒരു വൃത്തത്തിലൂടെ കടന്നു പോകുന്ന വരകളുടെ നിറം കറുപ്പാണ്. ഇതുകാരണമാണ് നമ്മളിൽ അൽപ്പമൊരു സംശയം ഉണ്ടാകുന്നത്. വെള്ളയും കറുപ്പുമാണ് ആ വൃത്തത്തിലെ യഥാർത്ഥ നിറങ്ങൾ.