യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന യുവതാരങ്ങളിൽ ഒരാളാണ് മോഹൻലാലിന്റെ മകൻ പ്രണവ്. പലപ്പോഴും പ്രണവിന്റെ യാത്രാ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ‘മല്ലു സ്പൈഡർമാൻ’ എന്നാണ് ഈ വീഡിയോകൾ കണ്ട ചിലർ പ്രണവിനെ വിശേഷിപ്പിച്ചത്. ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. പ്രണവ് തന്നെയാണ് വീഡിയോ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ പങ്കുവച്ചത്. 

കൂറ്റൻ പാറയിൽ വളരെ ഈസിയായി പ്രണവ് കയറുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. ‘മല്ലു സ്പൈഡർമാൻ വീണ്ടും വന്നല്ലോ, ചെക്കൻ വേറെ ട്രാക് ആണ്, അയാൾ അയാളുടെ ഇഷ്ടത്തിന് ലൈഫ് എൻജോയ് ചെയ്യുന്നു’, എന്നിങ്ങനെയാണ് കമന്റുകൾ. 

നേരത്തെ ടോൺസായിയിലെ മലയിടുക്കിലൂടെ കയറുന്ന പ്രണവിന്‍റെ വീഡിയോ വൈറലായിരുന്നു. 2017ലെ തായ്‌ലാൻഡ് യാത്രയ്ക്കിടെ എടുത്ത വീഡിയോ ആയിരുന്നു അത്. നേരത്തെയും സാഹസിക യാത്രകൾ നടത്തുന്ന പ്രണവിന്റെ വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹിമാലയൻ വഴികളിലൂടെ ഒരു ബാ​ഗും തോളിൽ തൂക്കി യാത്രകൾ നടത്തുന്ന പ്രണവിനെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.