യൂറോപ്പ് റഷ്യയ്‌ക്കെതിരെ ഉപരോധവുമായി നീങ്ങുമ്പോൾ തങ്ങളുടെ ഭൂവിഭാഗ ത്തിലൂടെ കടന്നു പോകുന്ന ഗ്യാസ് പൈപ്പ് ലൈൻ പൂട്ടി യുക്രെയ്‌ന്റെയും പ്രതിരോധം. വിവിധ തരത്തിലുള്ള ഉപരോധങ്ങൾ തുടരുമ്പോഴും പല രാജ്യങ്ങൾക്കും റഷ്യ നിലവിൽ വാതക ഇന്ധനം പൈപ്പുകൾ വഴി എത്തിക്കുന്നതാണ് യുക്രെയൻ തടഞ്ഞത്.

മോസ്‌കോയുടെ യൂറോപ്പുമായുള്ള ബന്ധത്തിന്റെ സുപ്രധാന ഭൂവിഭാഗമാണ് യുക്രെയ്ൻ. ഒപ്പം വലിയ പ്രകൃതി സമ്പത്തുള്ള മേഖലയുമാണ്. ഈ നിലയിൽ യുക്രെയ്‌നിലൂടെയുള്ള എല്ലാ ഇന്ധന നീക്കവും തടയുക വഴി റഷ്യയുടെ വാണിജ്യ കരുത്തിനെ പ്രതിരോധിക്കാനാണ് ലോകരാജ്യങ്ങൾക്കൊപ്പം യുക്രെയ്ൻ ശ്രമിക്കുന്നത്.

തങ്ങൾ റഷ്യയെ ഏതുവിധേനയും പ്രതിരോധിക്കും. സൈനികപരമായ മുന്നേറ്റം ശക്തമായി തുടരുകയാണ്. ഒപ്പം വാണിജ്യപരമായ ചെറുത്തുനിൽപ്പും നടത്തുമെന്നും സെലൻസ്‌കി വ്യക്തമാക്കി.