പ്ലേ ഓഫ് ഉറപ്പിക്കാൻ ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപ്പിറ്റൽസും പോരാട്ടത്തിനിറങ്ങുന്നു. ഇന്നത്തെ മത്സരത്തിൽ സഞ്ജുവിന്റെ പോരാട്ടം ഋഷഭ് പന്തിനെതിരെയാണ്. കഴിഞ്ഞ മത്സരത്തിൽ നോബോൾ വിളിച്ചില്ലെന്ന പേരിൽ നടന്ന വിവാദങ്ങളിൽ രാജസ്ഥാനാണ് ജയിച്ചത്.

ഇത്തവണ രാജസ്ഥാന് വേണ്ടി ജോസ്ബട്‌ലർ തിളങ്ങുമെന്നാണ് പ്രതീക്ഷ. ഒപ്പം കഴിഞ്ഞ കളിയിൽ മികച്ച ഫോമിലേക്ക് എത്തിയ യശസ്വീ ജയ്‌സ്വാൾ പ്രതീക്ഷ നൽകുന്നു. നായകൻ സഞ്ജു സാംസൺ തന്നെയാണ് ടീമിന്റെ ആത്മവിശ്വാസത്തിന്റെ നെടുംതൂൺ. ഐപിഎല്ലിൽ ഇനി 96 റൺസുകൂടി ചേർത്താൽ 3000 റൺസ് എന്ന നേട്ടം സഞ്ജുവിന് സ്വന്തമാകും.

ഡൽഹിയുടെ കരുത്ത് ഓപ്പണറായി സീസണിൽ തകർത്തുന്ന ഡേവിഡ് വാർണറാണ്. നാലു ബൗണ്ടിറികൾ കൂടി നേടിയാൽ ടീമിനായി 200 ബൗണ്ടറികൾ നേടുന്ന താരമായി മാറും. ഡൽഹിയുടെ സ്പിൻ കരുത്ത് അക്ഷർ പട്ടേലും നേട്ടത്തിനരികിലാണ്. ഒരു വിക്കറ്റുകൂടി നേടിയാൽ 100 വിക്കറ്റ് ക്ലബ്ബിലെത്തും.

സീസണിൽ ആദ്യം ഏറ്റുമുട്ടിയ മത്സരത്തിൽ രാജസ്ഥാൻ ഡൽഹിയെ 15 റൺസിനാണ് തോൽപ്പിച്ചത്. ഡൽഹിയും രാജസ്ഥാനും ആകെ 25 മത്സരങ്ങളിലാണ് ഏറ്റുമുട്ടിയത്. ഇതിൽ 13ൽ രാജസ്ഥാനും 12ൽ ഡൽഹിയുമാണ് ജയിച്ചത്.