ആകാശം നാണത്താൽ ചുവന്നു തുടുത്തു എന്ന് സാഹിത്യകാരന്മാരുടെ ഭാവനയിൽ വിരിയുന്ന വാക്കുകളാണ്. എന്നാൽ മാനം ചുവന്ന് തുടുത്തത് കണ്ട് അന്തംവിട്ട് നിൽക്കുകയാണ് ചൈനയിലെ ഷൗഷാനിലെ നഗരവാസികൾ. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ആകാശം രക്ത ചുവപ്പായി മാറിയത്. ഇതിനെത്തുടർന്ന് ചൈനയിലെ തുറമുഖ നഗരമായ ഷൗഷാനിലെ പൗരന്മാർ കടുത്ത ഞെട്ടലിലാണ്.

 

 

ഈ പ്രതിഭാസം റെക്കോർഡു ചെയ്യുകയും സോഷ്യൽ മീഡിയയിൽ പങ്കിടുകയും ചെയ്ത പൗരന്മാർക്കിടയിൽ സിന്ദൂരം നിറഞ്ഞ ആകാശം പരിഭ്രാന്തി സൃഷ്ടിച്ചു. ചില റിപ്പോർട്ടുകൾ പ്രകാരം വൻ തീപിടുത്തത്തെക്കുറിച്ചുള്ള ആശങ്കകളും ജനങ്ങളെ ആശങ്കാകുലരാക്കി. ഈ പ്രതിഭാസം ട്വിറ്റർ ഉപയോക്താക്കളെ അവരുടെ സ്വന്തം സിദ്ധാന്തങ്ങൾ അവതരിപ്പിക്കാൻ പ്രേരിപ്പിച്ചു. ചിലർ ഇതിനെ ഒരു ‘അപ്പോക്കലിപ്റ്റിക്’ അടയാളം എന്നും വിളിക്കുന്നു, മറ്റുള്ളവർ ഇതിനെ മാർവലിന്റെ സ്‌കാർലറ്റ് വിച്ച് ഉണ്ടാക്കിയ മിഥ്യാധാരണയാണെന്ന് വിലയിരുത്തി.

 

തുറമുഖത്തുള്ളവയിൽ നിന്നുള്ള പ്രകാശത്തിന്റെ അപവർത്തനവും ചിതറിക്കിടക്കലും ആകാശം ചുവന്നതായി കാണപ്പെടാൻ കാരണമായതായെന്ന് അധികാരികൾ വിശദീകരിച്ചതിനാൽ  ഊഹാപോഹങ്ങൾ അവസാനിപ്പിച്ചു. പ്രാദേശിക ചൈനീസ് മാദ്ധ്യമങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, കാലാവസ്ഥാ ബ്യൂറോയിലെ ഉദ്യോഗസ്ഥർ പറഞ്ഞു, ‘കാലാവസ്ഥ നല്ലതായിരിക്കുമ്പോൾ, അന്തരീക്ഷത്തിലെ കൂടുതൽ വെള്ളം എയറോസോളുകളായി മാറുന്നു, ഇത് മത്സ്യബന്ധന ബോട്ടുകളുടെ പ്രകാശത്തെ വ്യതിചലിപ്പിക്കുകയും ചിതറിക്കുകയും പൊതുജനങ്ങൾ കാണുന്ന ചുവന്ന ആകാശം സൃഷ്ടിക്കുകയും ചെയ്യുന്നു. ‘

 

സർക്കാർ ഉടമസ്ഥതയിലുള്ള മാദ്ധ്യമമായ സിസിടിവിയുടെ റിപ്പോർട്ട് പ്രകാരം വെളിച്ചം പ്രാദേശിക മത്സ്യബന്ധന കമ്പനിയുടെ ബോട്ടുകളിലൊന്നിന്റെതാണെന്നും റിഫ്രാക്ഷൻ മൂലം മൂടൽമഞ്ഞിന്റെ കട്ടിയുള്ള മൂടുപടം ചുവപ്പായി മാറിയെന്നും സ്ഥിരീകരിച്ചതായി വിയോൺ റിപ്പോർട്ട് ചെയ്തു.