ലോ​ക​ത്തി​ലെ ഏ​റ്റ​വും ലാ​ഭ​ക​ര​മാ​യ ന​ഗ​ര​മാ​ണ്​ ദു​ബൈ എ​ന്ന​താ​ണ്​ യു.​കെ ആ​സ്ഥാ​ന​മാ​യ പു​തി​യ സ​ര്‍​വെ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

​ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ കെ​ട്ടി​ട​മാ​യ ബു​ര്‍​ജ്​ ഖ​ലീ​ഫ​യു​ടെ സ​മീ​പ​ത്താ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്രേ​പ​ര്‍​ട്ടി ബി​സി​ന​സി​ല്‍ ലാ​ഭ​മു​ണ്ടാ​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​​തെ​ന്നും സി.​ഐ.​എ ലാ​ന്‍​ഡ്​ ലോ​ര്‍​ഡ്​​സ്​ എ​ന്ന സ്ഥാ​പ​നം ന​ട​ത്തി​യ പ​ഠ​ന​ത്തി​ല്‍ വ്യ​ക്​​ത​മാ​ക്കു​ന്നു. ഒ​രു വ​സ്തു​വി​ല്‍ നി​ക്ഷേ​പി​ച്ച ശേ​ഷം പ​ണം തി​രി​കെ ല​ഭി​ക്കാ​ന്‍ നാ​ല് മാ​സ​ത്തി​ല്‍ കൂ​ടു​ത​ലെ​ടു​ക്കു​ന്നി​ല്ലെ​ന്നും ഇ​തി​ല്‍ പ​റ​യു​ന്നു​ണ്ട്.

ബു​ര്‍​ജ്​ ഖ​ലീ​ഫ​ക്ക്​ പ​രി​സ​ര​ത്തെ വ​സ്തു​ക്ക​ളി​ല്‍ നി​ക്ഷേ​പ​മി​റ​ക്കി​യ​വ​ര്‍ ഓ​രോ രാ​ത്രി​യും ശ​രാ​ശ​രി 1150ഡോ​ള​ര്‍ ലാ​ഭ​മു​ണ്ടാ​ക്കു​ന്നു​ണ്ട്. 450 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ്ണ​മു​ള്ള അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ന്‍റെ അ​ല്ലെ​ങ്കി​ല്‍ ഒ​രു കി​ട​പ്പു​മു​റി​യു​ടെ വി​ല​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ ഇ​ത്​ ക​ണ​ക്കാ​ക്കി​യ​ത്. ലോ​ക​ത്ത്​ മ​റ്റൊ​രി​ട​ത്തും ഇ​ത്ര​യും വേ​ഗ​ത്തി​ല്‍ ലാ​ഭ​മു​ണ്ടാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും പ​ഠ​നം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും വ​ലി​യ അ​റ​ബ് സ​മ്ബ​ദ്‌​വ്യ​വ​സ്ഥ​യാ​യ യു.​എ.​ഇ​യി​ലെ പ്രോ​പ്പ​ര്‍​ട്ടി മാ​ര്‍​ക്ക​റ്റ് മ​ഹാ​മാ​രി സൃ​ഷ്ടി​ച്ച മാ​ന്ദ്യ​ത്തി​ല്‍ നി​ന്ന് ശ​ക്ത​മാ​യ തി​രി​ച്ചെ​ത്തി​യ​താ​യും പ​ഠ​നം വ്യ​ക്​​ത​മാ​ക്കു​ന്നു.