പരിശോധനകള്‍ക്കായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിദ്ദയിലെ കിങ് ഫൈസല്‍ സ്പെഷലിസ്റ്റ് ആശുപത്രിയില്‍ ശനിയാഴ്ച വൈകീട്ടാണ് സല്‍മാന്‍ രാജാവിനെ ചില വൈദ്യപരിശോധനകള്‍ക്കായി പ്രവേശിപ്പിച്ചതെന്ന് റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.