കുട്ടിക്കാലത്ത് വാര്ധക്യം ബാധിച്ച ലോകപ്രശസ്ത യൂട്യൂബര് അഡലിയ റോസ് വില്യംസ് അന്തരിച്ചു. ഹച്ചിന്സന് ഗില്ഫോര്ഡ് പ്രോജീരിയ സിന്ഡ്രോം എന്ന അപൂര്വ രോഗാവസ്ഥയില് ജീവിച്ച അഡലിയ തന്റെ 15-ാം വയസിലാണ് വാര്ധക്യം മൂലം മരണപ്പെട്ടത്.

രോഗാവസ്ഥ മൂലം മൂന്നടി മാത്രമായിരുന്നു അഡലിയയുടെ ഉയരം. ഭാരം 23 കിലോയും. യുഎസിലെ ടെക്സസിലുള്ള സമ്ബന്ന കുടുംബത്തില് ജനിച്ച അഡ്ലിയ 2012 ലാണ് തന്റെ യൂട്യൂബ് ആരംഭിച്ചത്. 30 ലക്ഷത്തിനെടുത്ത് സബ്സ്ക്രൈബേഴ്സ് ആണ് അഡലിയയുടെ യൂട്യൂബ് ചാനലില് ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ ഇന്സ്റ്റഗ്രാമിലും മറ്റ് സമൂഹമാധ്യമങ്ങളിലും അഡലിയ സജീവമായി.

വളര്ച്ചക്കുറവ്, തലമുടി കൊഴിയല്, പെട്ടന്നുള്ള വാര്ധക്യം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്. 13 വയസ്സ് വരെയാണ് ഈ രോഗാവസ്ഥയിലുള്ളവരുടെ ശരാശരി പ്രായം.