വൃക്ക വിൽക്കാൻ വിസമ്മതിച്ചതിന് വീട്ടമ്മയ്ക്ക് മർദനം. തിരുവന്തപുരം വിഴിഞ്ഞതാണ് സംഭവം. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

നേരത്തെ വിഴിഞ്ഞം കേന്ദ്രീകരിച്ച് നടക്കുന്ന വൃക്ക വിൽപ്പനയെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഈ സംഭവം പുറത്തു വന്നത്.