ലോകകപ്പില്‍ ചിരവൈരികളായ പാകിസ്താനോടു ഇന്ത്യ പരാജയപ്പെടുമെന്ന മുന്‍ ഇതിഹാസ താരം എംഎസ് ധോണിയുടെ പ്രവചനം ഇപ്പോള്‍ സത്യമായിരിക്കുകയാണ്. 2016ലെ കഴിഞ്ഞ ടി20 ലോകപ്പിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം അടുത്ത ടൂര്‍ണമെന്റില്‍ തന്നെ ഇതു സംഭവിക്കുകയും ചെയ്തിരിക്കുകയാണ്.

2016ലെ ടി20 ലോകകപ്പില്‍ പാകിസ്താനെതിരായ പോരാട്ടത്തിനു മുമ്ബ് ധോണിയുടെ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും വൈറലാവുന്നത്. പാകിസ്താനെതിരേ നമ്മള്‍ 11-0ന് ജയിച്ചുവെന്നത് നിങ്ങള്‍ക്കു തീര്‍ച്ചയായും അഭിമാനം നല്‍കുന്നുണ്ടാവും. എന്നാല്‍ ഒരിക്കല്‍ നമ്മള്‍ തോല്‍ക്കുമെന്നത് മറ്റൊരു യാഥാര്‍ഥ്യമാണ്. ചിലപ്പോള്‍ നമ്മള്‍ ഇന്നു തോറ്റേക്കാം. അല്ലെങ്കില്‍ 20 വര്‍ഷം കഴിഞ്ഞോ, 50 വര്‍ഷം കഴിഞ്ഞോ പരാജയപ്പെട്ടേക്കാം. നിങ്ങള്‍ എല്ലായ്‌പ്പോഴും വിജയിക്കുകയെന്നത് ഒരിക്കലും സംഭവിക്കുകയില്ലെന്നു നിങ്ങള്‍ക്കറിയാമെന്നായിരുന്നു മല്‍സരത്തിനു മുമ്ബുള്ള വാര്‍സമ്മേളനത്തില്‍ ധോണി പറഞ്ഞത്.