ബീജിംഗ് : രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരുന്നതിനിടെ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി ചൈന. കടുത്ത നിന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടും രോഗവ്യാപനം നിയന്ത്രിക്കാനാവാത്തത് ആരോഗ്യപ്രവര്‍ത്തകരില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കൊവിഡിന്റെ അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദമാണ് ചൈനയില്‍ വീണ്ടും പടര്‍ന്ന് പിടിക്കുന്നത്. അതിനാല്‍ രോഗവ്യാപനം തടയാന്‍ ജനങ്ങള്‍ എത്രയും വേഗം ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്കി. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ ദിനംപ്രതി രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. കൂടുതല്‍ നഗരങ്ങളിലേക്ക് വൈറസ് വ്യാപിക്കാനുള്ള സാദ്ധ്യതയുമുണ്ട്.

കൊറോണയുടെ ഡെല്‍റ്റാ വകഭേദമാണ് നിലവില്‍ രാജ്യത്ത് വ്യാപിക്കുന്നത്. വു ലിയാഗ്യുവില്‍ ഒക്ടോബര്‍ 17 മുതലാണ് ചൈനയില്‍ ഡെല്‍റ്റ വകഭേദം വ്യാപിച്ചു തുടങ്ങിയത്. ചുരുങ്ങിയ സമയം കൊണ്ട് രാജ്യത്തെ 11 പ്രവിശ്യകളിലാണ് വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.