തിരുവനന്തപുരം: ദത്തെടുക്കല്‍ വിവാദം ഇന്ന് നിയമസഭയില്‍ ചര്‍ച്ചയാവും. അനുപമയുടെ പരാതി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ അറിയിച്ചിട്ടും നടപടി ഉണ്ടാവാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ഇന്ന് പ്രതീക്ഷിക്കാം.

വിഷയം അടിയന്തരപ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രതിപക്ഷത്തിന് മറുപടിക്ക് നല്‍കാനായി മുഖ്യമന്ത്രി ഇന്ന് പ്രതികരിക്കാന്‍ സാധ്യത ഉണ്ട്.

വിഷയത്തില്‍ തോറ്റ് പോയെന്ന പി.കെ. ശ്രീമതിയുടെ ഏറ്റുപറച്ചിലിലും മുഖ്യമന്ത്രിയുടെ പ്രതികരണം ഇന്നുണ്ടാവും.