ഒമാനില്‍ വിദേശികളായ താമസക്കാരുടെ റസിഡന്‍സ് കാര്‍ഡിന്റെ കാലാവധി മൂന്ന് വര്‍ഷമായി നീട്ടിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. പത്ത് വയസിന് മുകളിലുള്ള വിദേശികളായ കുട്ടികള്‍ക്ക് റസിഡന്‍സ് കാര്‍ഡ് നിര്‍ബന്ധമാക്കുകയും ചെയ്തു. സിവില്‍ സ്റ്റാറ്റസ് നിയമത്തില്‍ ഭേദഗതി വരുത്തി പൊലീസ് ആന്‍ഡ് കസ്റ്റസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഹസന്‍ ബിന്‍ മുഹ്‌സിന്‍ അല്‍ ഷാരീഖിയാണ് തീരുമാനം പുറപ്പെടുവിച്ചത്. ‘

നിലവില്‍ രണ്ട് വര്‍ഷമാണ് റസിഡന്‍സ് കാര്‍ഡിന്റെ കാലാവധി. കാര്‍ഡിന്റെ കാലാവധി അവസാനിക്കുന്നതിന് 30 ദിവസത്തിനുള്ളില്‍ റസിഡന്‍സ് കാര്‍ഡ് പുതുക്കണം. പുതിയ റസിഡന്‍സ് കാര്‍ഡ് എടുക്കാന്‍ മൂന്നുവര്‍ഷത്തേക്ക് 15 റിയാലാണ് ഈടാക്കുക. കേടായതോ നഷ്ടപ്പെട്ടതോ ആയ കാര്‍ഡുകള്‍ മാറ്റി കിട്ടാന്‍ 20 റിയാലാണ് നല്‍കേണ്ടത്.