ഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി സേനയിലെ ഉന്നത കമാന്‍ഡര്‍മാര്‍ യോഗം ചേരും. ആര്‍മി കമാന്‍ഡേഴ്‌സ് കോണ്‍ഫറന്‍സ് നാല് ദിവസം നീളും. കിഴക്കന്‍ ലഡാക്കില്‍ ചൈനയോട് ചേര്‍ന്നുള്ള നിയന്ത്രണ രേഖയിലെ പ്രശ്‌നങ്ങള്‍, ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ യോഗം വിലയിരുത്തും.

ഡല്‍ഹിയില്‍ വച്ചാണ് അവലോകനയോഗം നടക്കുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കമാന്‍ഡര്‍മാരെ അഭിസംബോധന ചെയ്യും. സൈനിക മേധാവി ജനറല്‍ എംഎം നരവനെ, കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ്, വ്യോമസേനാ മേധാവി വി ആര്‍ ചൗധരി, ഉന്നത കമാന്‍ഡര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.