വി.എസ് അച്യുതാനന്ദന് ഇന്ന് 98ാം ജന്മദിനം. വി എസിന് ആശംകള്‍ നേര്‍ന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.’ ബഹുമാനപ്പെട്ട മുന്‍ കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍’ എന്നാണ് അദ്ദേഹം കുറിച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്.

Hon’ble Governor Shri Arif Mohammed Khan said: ‘My heartiest greetings and best wishes to former Chief Minister Shri VS Achuthanandan on his 98th birthday. I join the people of Kerala in wishing him good health and happiness’: PRO KeralaRajBhavan #VSAchuthanandan pic.twitter.com/3BxtFSKWev

— Kerala Governor (@KeralaGovernor)

 

കൊവിഡ് കാലമായത് കൊണ്ട് സന്ദര്‍ശകരുടെ വരവിനും പോക്കിനും നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ജന്മദിനത്തില്‍ പതിവ് ആള്‍ക്കൂട്ടം ഉണ്ടാകില്ല. ഭാര്യക്കും മകനും ഒപ്പം തലസ്ഥാനത്തെ വസതിയില്‍ കഴിയുന്ന വി.എസിന്റെ കഴിഞ്ഞ ജന്മദിനവും ആരവങ്ങള്‍ ഇല്ലാതെയാണ് കടന്ന് പോയത്.