നാഗ്പുര്‍: എന്‍ജിന്‍ തകരാറിനെ തുടര്‍ന്നു ദേശീയപാതയിലൂടെ കാര്‍ തള്ളുന്നതിനിടെ ട്രക്കിടിച്ച്‌ ഒരാള്‍ മരിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മഹാരാഷ്ട്രയിലെ നാഗ്പുരില്‍ ആണ് അതിവേഗത്തിലെത്തിയ ട്രക്ക് കാറിന്‍റെ പിന്നിലിടിച്ച്‌ അപകടമുണ്ടായത്. ഈ അപകടം കോണ്ട്ഹാലിക്കു സമീപമായിരുന്നു .

അപകടത്തില്‍പെട്ടത് അമരാവതിയില്‍ അംബ ദേവി ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങിയ സംഘമാണ്. സംഭവത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.