വ​ന്‍ തു​ക തന്നില്‍ നിന്ന് വാ​ങ്ങി ജി​ല്ല​യി​ലെ നേ​താ​ക്ക​ള്‍ ച​തി​ച്ചു​വെ​ന്നും തെരഞ്ഞെടുപ്പില്‍ കാലുവാരിയെന്നും തൃ​ശൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍​റ്​​ പ​ത്മ​ജ വേ​ണു​ഗോ​പാ​ല്‍.

പ​ത്മ​ജ പ​രാ​തി ഉ​ന്ന​യി​ച്ച​ത് കോ​ണ്‍​ഗ്ര​സ് നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ ക​മീ​ഷ​ന് മു​മ്ബാ​കെ​യാ​ണ്​
. തൃ​ശൂ​രി​ലെ തോ​ല്‍​വി പ​ഠി​ക്കാ​ന്‍ വീ​ണ്ടും ക​മീ​ഷ​നെ നി​യോ​ഗി​ച്ചി​രി​ക്കെ പ​ത്മ​ജ​യു​ടെ പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി​യി​ലും എ​ട്ട് നേ​താ​ക്ക​ള്‍​ക്ക് കെ.​പി.​സി.​സി കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി.

2016ലെ ​തോ​ല്‍​വി​ക്കു​ശേ​ഷ​വും അ​ഞ്ചു​വ​ര്‍​ഷം തൃ​ശൂ​രി​ല്‍ ത​ന്നെ തു​ട​ര്‍​ന്ന ത​നി​ക്ക് ഇ​ട​തു​പ​ക്ഷ വോ​ട്ടു​ക​ള്‍ വ​രെ ല​ഭി​ച്ച​പ്പോ​ള്‍ കോ​ണ്‍​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം കൈ​വി​ട്ടെ​ന്നും അ​തി​ന് ഏ​താ​നും നേ​താ​ക്ക​ള്‍ കൂ​ട്ടു​നി​ന്നു​വെ​ന്നും പ​ത്മ​ജ അ​ന്വേ​ഷ​ണ ക​മീ​ഷ​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി വ​ന്‍ തു​ക ത​െന്‍റ പ​ക്ക​ല്‍​നി​ന്ന്​ വാ​ങ്ങി ച​തി​ക്കു​ക​യും ചെ​യ്തു. പ്രി​യ​ങ്ക​യു​ടെ റോ​ഡ് ഷോ​യി​ല്‍ അ​വ​ര്‍​ക്കൊ​പ്പം വാ​ഹ​ന​ത്തി​ല്‍ ത​ന്നെ ക​യ​റ്റി​യി​ല്ലെ​ന്നും പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.