നാല്‍പ്പത്തിയഞ്ചാമത് വയലാര്‍ അവാര്‍ഡിന് അര്‍ഹനായ എഴുത്തുകാരന്‍ ബെന്യാമിന് അഭിനന്ദനമറിയിച്ച്‌ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മണ്ണിനേയും, മനുഷ്യനേയും പ്രകൃതിയേയും സ്നേഹിക്കുന്ന സത്യസന്ധനും സൗമ്യനുമായ ഒരു മനുഷ്യനാണ് അദ്ദേഹമെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. വയലാര്‍ അവാര്‍ഡ് ബഹുമാന്യനായ എഴുത്തുകാരനെ തേടി എത്തുമ്ബോള്‍ നാടിനാകെ അഭിമാനവും, സന്തോഷവുമാണെന്നും മന്ത്രി കുറിച്ചു.

ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

ആടുജീവിതമാണ് ആദ്യം വായിച്ചത്. വാക്കുകളിലൂടെ കഥാപാത്രത്തിന്റെ അനുഭവങ്ങള്‍ ഇത്ര തീക്ഷ്ണമായി എങ്ങനെ വായിക്കുന്നവരിലേക്ക് സന്നിവേശിപ്പിക്കാന്‍ കഴിയുന്നു എന്നു വിസ്മയിച്ചു. കുളനടയില്‍ തീര്‍ത്തും ഗ്രാമീണനായി ജീവിക്കുന്ന എഴുത്തുകാരനെ അടുത്ത് പരിചയപ്പെട്ടപ്പോള്‍ ആദരവ് വര്‍ധിച്ചു. മണ്ണിനെയും , മനുഷ്യനെയും പ്രകൃതിയേയും സ്നേഹിക്കുന്ന സത്യസന്ധനും, സൗമ്യനുമായ ഒരു മനുഷ്യന്‍. വീട്ടിലേക്ക് ചെല്ലുമ്ബോള്‍ സ്വന്തം കൈ കൊണ്ട് ചായ ഉണ്ടാക്കി നല്‍കുന്ന ലാളിത്യം .. വയലാര്‍ അവാര്‍ഡ് ബഹുമാന്യനായ എഴുത്തുകാരനെ തേടി എത്തുമ്ബോള്‍ നാടിനാകെ അഭിമാനവും, സന്തോഷവും. ബഹു. ശ്രീ. ബെന്യാമിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഇനിയും പിറക്കട്ടെ പുതുവിസ്മയങ്ങള്‍ ആ തൂലികയില്‍ നിന്ന് .