ഡല്‍ഹി : രാജ്യത്ത് 95 കോടി വാക്‌സിന്‍ വിതരണം ചെയ്തു കഴിഞ്ഞെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മാന്‍സുഖ് മാണ്ഡവ്യ. 100 കോടി വാക്‌സിന്‍ വിതരണം എന്ന നാഴികക്കല്ല് ഉടന്‍ പിന്നിടുമെന്നും മാണ്ഡവ്യ ട്വിറ്ററില്‍ കുറിച്ചു.

ലോകത്തെ ഏറ്റവും വിജയകരമായ വാക്‌സിനേഷന്‍ ഡ്രൈവ് ദ്രുതഗതിയില്‍ മുന്നോട്ട് കുതിക്കുകയാണ്. 95 കോടി ഡോസ് വാക്‌സിനാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ വിതരണം ചെയ്തത്. ​8,28,73,42 ഡോസ് വാക്‌സിന്‍ സംസ്ഥാനങ്ങളില്‍ സ്‌റ്റോക്ക് ഉണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.