സെപ്റ്റംബര്‍ 26 ഞായറാഴ്ച രാവിലെ പ്രവാസി മലയാളി ഫെഡറേഷന്‍ രക്ഷാധികാരിയായ ശ്രീ മോന്‍സണ്‍ മാവുങ്കലിനെ വന്‍ സാംമ്ബത്തിക തട്ടിപ്പു നടത്തിയെന്നു ആരോപിച്ചു കേരള ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്ത വാര്‍ത്ത അറിയുവാനിടയായി .

മോന്‍സണ്‍ മാവുങ്കല്‍ പ്രവാസി മലയാളി ഫെഡറേഷന്‍ ഏ റ്റെടുത്തു നടത്തിവന്നിരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി പി എം എഫിന്റെ പല ചാരിറ്റി പ്രവര്‍ത്തനങ്ങളിലും പങ്കാളിയാവുകയും ചെയ്തിരുന്നു . പ്രവാസി മലയാളി ഫെഡറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമനുസരിച്ചു ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന മോന്‍സണ്‍ മാവുങ്കലിനെ സംഘടനയുടെ രക്ഷാധികാരി സ്ഥാനത്തു നിയമിച്ചിരുന്നു .

ഇന്നത്തെ പ്രത്യേക സാഹചര്യത്തിലും , ദൃശ്യമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തയെ തുടര്‍ന്നും അദ്ദേഹത്തെ സംഘടനയുടെ രക്ഷാധികാരി സ്ഥാനത്തുനിന്നും നീക്കം ചെയ്തതായി പി എം എഫ് ഗ്ളോബല്‍ ഡയറക്‌ട് ബോര്‍ഡിനു വേണ്ടി ചെയര്‍മാന്‍ ശ്രീ ജോസ് ആന്‍റണി കാനാട്ട്, സാബു ചെറിയാന്‍ ,ബിജു കര്ണന്,ജോണ്‍ റാല്‍ഫ് ,ജോര്‍ജ് പടിക്കകുടി ,ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ശ്രീ ജോസ് മാത്യു പനച്ചിക്കല്‍,എന്നിവര്‍ ഒരു പ്രസ്താവനയില്‍ അറിയിച്ചു അറിയിച്ചു.

പി.പി.ചെറിയാന്‍