രാജ്യത്ത് മുഖ്യമന്ത്രിയായതിനു ശേഷം പ്രധാനമന്ത്രിയാകുന്ന ഏക വ്യക്തി നരേന്ദ്ര മോദിയാണെന്ന് മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി. എന്നാല്‍ അദ്ദേഹത്തിന്റെ അവകാശ വാദം ശുദ്ധ മണ്ടത്തരമാണെന്ന് തിരുത്തുകയാണ് സോഷ്യല്‍ . നരേന്ദ്ര മോദിക്ക് മുമ്ബ് അഞ്ച് പേര്‍ ഈ നേട്ടം കൈവരിച്ചിട്ടുണ്ടെന്നാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ് പറയുന്നത്.നരേന്ദ്ര മോദിക്ക് മുമ്ബ് അഞ്ച് പേര്‍ ഈ നേട്ടം കൈവരിച്ചിട്ടുണ്ടെന്നാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ് പറയുന്നത്.ഇതു ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയ സുശീല്‍ കുമാറിനെതിരെ പൊങ്കാലയിടുന്നത്. വാട്സ് ആപ്പിലൂടെ വരുന്ന സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നതിനു മുമ്ബ് അതിനെ കുറിച്ചു മനസിലാക്കണമെന്നും സുശീല്‍ കുമാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നു.

പ്രധാനമന്ത്രിയുടെ പിറന്നാളാഘോഷവുമായി ബന്ധപ്പെട്ടു നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം നരേന്ദ്ര മോദിയ്ക്കായി അവകാശവാദം ഉന്നയിച്ചത്. 13 വര്‍ഷം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദിയെന്നും അതിലൂടെ ഗുജറാത്തിനെ ഉന്നതിയിലെത്തിച്ചെന്നും സുശീല്‍ കുമാര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. കൂടാതെ 7 വര്‍ഷമായി ഇന്ത്യയിലെ പ്രധാനമന്ത്രി പദവിയിലിരിക്കുകയും രാജ്യത്തെ വാനോളമുയര്‍ത്തുകയും ചെയ്തു. ഈ നേട്ടം കൈവരിച്ച ഏക വ്യക്തി നരേന്ദ്ര മോദിയാണെന്നും സുശീല്‍ കുമാര്‍ പറഞ്ഞു.

എന്നാല്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം ആദ്യമായി ഈ നേട്ടം കൈവരിക്കുന്ന നേതാവ് മൊറാര്‍ജി ദേശായിയാണ്. 1952 ല്‍ ബോംബെ പ്രസിഡന്‍സിയുടെ മുഖ്യമന്ത്രിയായ ശേഷം 1977 ല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തുകയായിരുന്നു. പിന്നീട് 1967 ലും 1970 ലും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ചരണ്‍ സിംഗ് 1979 ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റിരുന്നു.

മൂന്നാമതായി ഈ നേട്ടം കൈവരിക്കുന്നത് വി.പി സിംഗാണ്. 1980 ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായും 1989 ല്‍ പ്രധാനമന്ത്രിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1991 മുതല്‍ 1996 വരെ രാജ്യത്തെ പ്രധാനമന്ത്രിയായിരുന്ന പി.വി നരസിംഹ റാവൂ 1971-1973 കാലഘട്ടത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്നു. കൂടാതെ 1996 ല്‍ പ്രധാനമന്തിയായിരുന്ന എച്ച്‌.ഡി ദേവ ഗൗഡയും ഈ നേട്ടം കൈവരിച്ചവരുടെ കൂട്ടത്തിലുള്‍പ്പെടുന്നുണ്ട്. 1994 ല്‍ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം