പത്തനംതിട്ട: ഡിസിസി ഓഫീസിന് മുന്നില്‍ കരിങ്കൊടി കെട്ടിയ സംഭവത്തില്‍ പാര്‍ട്ടി അന്വേഷണം യൂത്ത് കോണ്‍ഗ്രസ് നേതാക്കളിലേക്ക്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍മാരുടെ പട്ടിക പ്രഖ്യാപിച്ച ആഗസ്റ്റ് 28 ന് രാത്രിയിലാണ് നഗര മധ്യത്തിലുള്ള ഡിസിസി ഓഫീസിന് മുന്നില്‍ കരിങ്കൊടി ഉയര്‍ന്നത്.

സംഭവം അന്വേഷിക്കുന്ന മൂന്നംഗ കമ്മീഷന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി പ്രവാഹം. ഡിസിസി പ്രസിഡന്റിന്റെ പരാതിയില്‍ പൊലീസും കേസന്വേഷിക്കുന്നുണ്ട്.ഡിസിസി പ്രസിഡന്റായി സതീഷ് കൊച്ചുപറന്പില്‍ ചുമതലയേറ്റ ഉടന്‍ അന്വേഷണം പ്രഖ്യാപിച്ചു. രണ്ടാഴ്ചയായി അന്വേഷണം നടത്തുന്ന കമ്മീഷന്‍ അംഗങ്ങള്‍ നഗരം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും വിവരങ്ങള്‍ തേടി. കമ്മീഷന് മുന്നില്‍ ഹാജരായവരാണ് ആറന്മുളയിലെ യൂത്ത് കോണ്‍ഗ്രസിന്റെ താക്കോല്‍ സ്ഥാനത്തിരിക്കുന്ന ചിലര്‍ക്കെതിരെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയത്.