റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കത്തനാര്‍ ഏഴ് ഭാഷകളിലായി എത്തുന്നു. ചിത്രത്തില്‍ ജയസൂര്യയാണ് നായകനായി എത്തുന്നത് . ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ ആദ്യമായി വിര്‍ച്വല്‍ പ്രൊഡക്ഷന്‍ ഉപയോഗിച്ച്‌ ചിത്രീകരിക്കുന്ന കത്തനാരുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു.

ജംഗിള്‍ ബുക്ക്, ലയണ്‍ കിംഗ് തുടങ്ങിയ വിദേശ സിനിമകളില്‍ ഉപയോഗിച്ച സാങ്കേതിക വിദ്യയാണിത്. പ്രീ പ്രൊഡക്ഷനും പ്രിന്‍സിപ്പല്‍ ഫോട്ടോഗ്രാഫിയും ഒരുവര്‍ഷം കൊണ്ട് പൂര്‍ത്തിയാവും. ഗോകുലം മുവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് കത്തനാര്‍ നിര്‍മ്മിക്കുന്നത്.ആര്‍. രാമാനന്ദന്‍ തിരക്കഥ ഒരുക്കുന്നു. നീല്‍ ഡി.കുഞ്ഞയാണ് ഛായാഗ്രഹണം. രാഹുല്‍ സുബ്രഹ്‌മണ്യന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ശെന്തില്‍ നാഥനാണ് വിര്‍ച്വല്‍ പ്രൊഡക്ഷന്‍ തലവന്‍.ഹോമിനുശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്‌