ഉത്സവകാലം കണക്കിലെടുത്ത് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം.ഇതേതുടര്‍ന്ന് ടിപിആര്‍ അഞ്ച് ശതമാനം മുകളിലുള്ള ജില്ലകളില്‍ കൂടിച്ചേരലുകള്‍ അനുവദിക്കില്ല. ടിപിആര്‍ അഞ്ച് ശതമാനത്തില്‍ താഴെയുള്ള ജില്ലകളില്‍ മുന്‍കൂട്ടി അനുമതി വാങ്ങി പരിപാടികള്‍ നടത്താമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

മഹാരാഷ്ട്രയിലും കേരളത്തിലുമാണ് രോഗബാധിതരുടെ എണ്ണം കൂടുതലെന്നും ആരോഗ്യമന്ത്രാലയം വിലയിരുത്തി. കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്ത 62 ശതമാനം കൊവിഡ് കേസുകളും കേരളത്തില്‍ നിന്നാണെന്നും എന്നാല്‍ സംസ്ഥാനത്ത് രോഗവ്യാപനം കുറയുന്നുണ്ടെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു.