നവംബർ ഒന്നിന് സ്കൂൾ തുറക്കാനിരിക്കെ ഒരു അധ്യാപകൻ പോലും ഇല്ലാത്ത 54 ഹയർ സെക്കൻഡറി ബാച്ചുകൾ സംസ്ഥാനത്തുണ്ടെന്ന് ആക്ഷേപം. 27 ഗവണ്‍മെന്റ് സ്കൂൾ ബാച്ചുകളിലും 27എയ്ഡഡ് ബാച്ചുകളിലുമാണ് അധ്യാപകർ ഇല്ലാത്തത്. ഇതിൽ 10 സ്കൂളുകളിൽ സ്ഥിര അധ്യാപകരായി ഒരാള്‍ പോലും ഇല്ലാത്ത സ്ഥിതിയുണ്ടെന്ന് അധ്യാപക സംഘടനകള്‍ ആരോപിക്കുന്നു.

എയ്ഡഡ് മേഖലയിൽ 27ഉം ഗവണ്മെന്റ് മേഖലയിൽ 27ഉം സ്കൂളുകൾ ഇത്തരത്തിൽ ഉണ്ട്. ഇവയിൽ 10 സ്കൂളുകളിൽ സ്ഥിര അധ്യാപകരായി ഒരാള്‍ പോലുമില്ലെന്ന് എഎച്ച്എസ്ടിഎ ആരോപിക്കുന്നു. 2019-20 വരെ ഗസ്റ്റ് അധ്യാപകരെ നിയമിച്ചിരുന്നെങ്കിലും കോവിഡ് കാരണം ക്ലസുകൾ ഓൺലൈൻ ആയപ്പോൾ ഗസ്റ്റ് അധ്യാപക നിയമനം സർക്കാർ അവസാനിപ്പിച്ചു. എയ്ഡഡ് സ്കൂളുകളിൽ ജോലി ചെയ്യുന്ന ഗസ്റ്റ് അധ്യാപകർ പോസ്റ്റ്‌ ക്രിയേഷൻ നടത്താൻ വകുപ്പിനെ സമീപിക്കുമ്പോൾ സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്നും മാനേജ്മെന്റിനെ സമീപിക്കാനുമാണ് മറുപടി. മാനേജ്മെന്റിനെ സമീപിക്കുമ്പോഴാകട്ടെ സർക്കാർ തീരുമാനം വരെ കാത്തിരിക്കാനാണ് നിര്‍ദ്ദേശം.