കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും രാജി. കെപി അനില്‍ കുമാറിന് പിന്നാലെ കെപിസിസി ജനറല്‍ സെക്രട്ടറി ജി രതികുമാറും കോണ്‍ഗ്രസ് വിട്ടു. സിപിഐഎമ്മില്‍ ചേരുമെന്ന് രാജിപ്രഖ്യാപനത്തിന് ശേഷം രതികുമാര്‍ അറിയിച്ചു.

കൊല്ലത്ത് നിന്നുള്ള കോണ്‍ഗ്രസ് നേതാവാണ് രതികുമാര്‍. കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. മുമ്ബ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.