തിരുവനന്തപുരം: ജനപ്രിയ സാഹിത്യകാരന്‍ കെ. കെ. സുധാകരന്റെ കണ്ണീര്‍പ്പൂവ് എന്ന മെഗാഹിറ്റ് മാസ്റ്റര്‍പീസ് നോവലിന്റെ കവര്‍ നവസാഹിത്യകാരന്മാരില്‍ ശ്രദ്ധേയനായ ജേക്കബ് എബ്രഹാം ഫേസ്ബുക്ക് പേജിലൂടെ പ്രകാശിപ്പിച്ചു. കോട്ടയം മാക്‌സ് ബുക്‌സ് പ്രസിദ്ധീകരിക്കുന്ന നോവലിന്റെ കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് പ്രസിദ്ധ കവര്‍ ഡിസൈനറും അവാര്‍ഡ് ജേതാവുമായ രാജേഷ് ചാലോടാണ്. ഓണാട്ടുകരയുടെ ഗ്രാമീണക്കാഴ്ചകള്‍ അവതരിപ്പിക്കുന്ന നോവല്‍ പ്രമുഖ വാരികയില്‍ ഖണ്ഡശ പ്രസിദ്ധീകരിച്ചതാണ്. അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീത്വത്തിന്റെ അതിജീവനത്തിന്റെ കഥയാണ് നോവല്‍ പറയുന്നത്. സുധാകരന്റെ നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം എന്ന നോവലാണ് പത്മരാജന്റെ നമുക്ക് പാര്‍ക്കാന്‍ മുന്തിരിന്തോപ്പുകള്‍ എന്ന ചലച്ചിത്രത്തിന് ആധാരം. നീയെത്ര ധന്യ, ആയുര്‍രേഖ എന്നീ സിനിമകളും അദ്ദേഹത്തിന്റേതു തന്നെ. എന്റെ മനസപുത്രി, പാരിജാതം, കാണാകിനാവ് തുടങ്ങിയ ടെലിവിഷന്‍ സീരിയലുകള്‍ക്കു പുറമേ അമ്പതിലേറെ നോവലുകള്‍ എഴുതിയിട്ടുള്ള അദ്ദേഹം ഇപ്പോഴും ആനുകാലികങ്ങളില്‍ സജീവം.

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഓണ്‍ലൈന്‍ പുസ്തക വിതരണക്കാരായ പുസ്തകക്കടയാണ് www.pusthakakada.com ഈ നോവല്‍ വിതരണം ചെയ്യുന്നത്. നോവലിന്റെ വിതരണത്തോടനുബന്ധിച്ച് വായനക്കാര്‍ക്ക് വേണ്ടി നിരവധി പദ്ധതികളാണ് പുസ്തകക്കട പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണീര്‍പ്പൂവ് എന്ന നോവല്‍ വലിയ ആഘോഷമാക്കുന്നതിന്റെ ഭാഗമായി ആദ്യം ബുക്ക് ചെയ്യുന്ന ആദ്യത്തെ 1000 പേര്‍ക്ക് 550 രൂപയ്ക്ക് പുസ്തകം ലഭ്യമാകുന്നു. പുസ്തകത്തിന്റെ മുഖവില 560 രൂപയാണ്. പ്രീ പബ്ലിക്കേഷന്‍ സെപ്തംബര്‍ 25-ന് അവസാനിക്കും. അതിന് മുന്‍പ് ഓര്‍ഡര്‍ നല്‍കുന്ന ആദ്യത്തെ 100 പേര്‍ക്ക് ലോകോത്തര ഇ-കൊമേഴ്‌സ് സൈറ്റ് ഗ്രാമീണ്‍ (http://graameen.in) നല്‍കുന്ന ബാംബു പെന്‍ സമ്മാനമായി ലഭിക്കും. ഒപ്പം നറുക്കിടുന്ന ആദ്യത്തെ അഞ്ചു പേര്‍ക്ക് ഗ്രാമീണ്‍ നല്‍കുന്ന പ്രത്യേക സമ്മാനമായ സ്‌പൈസ് കിറ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടു പേര്‍ക്ക് ഗ്രാമീണ്‍ വക ഹാന്‍ഡ്‌ലൂം മുണ്ടും പുസ്തകക്കട സമ്മാനമായി നല്‍കുന്ന ബുക്ക് പാക്കറ്റും, കെ. കെ. സുധാകരന്റെ ഒപ്പോടു കൂടിയ അദ്ദേഹത്തിന്റെ പുതിയ പുസ്തകവും അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിക്കാനുള്ള സൗകര്യവും നല്‍കും. ഇതിലൊരാള്‍ക്ക് പുസ്തകക്കട നല്‍കുന്ന മെഗാസമ്മാനവും നല്‍കും. കണ്ണീര്‍പ്പൂവ് നിങ്ങളുടെ ലൈബ്രറിയിലേക്ക് ചേര്‍ക്കണമെന്നും, ഒപ്പം നിരവധി സമ്മാനങ്ങളും സ്വന്തമാക്കാന്‍ ഈ അവസരം ഉപയോഗിക്കണമെന്നും വിതരണക്കാരായ പുസ്തകക്കട www.pusthakakada.com  അറിയിച്ചു.