ഫിലാഡല്‍ഫിയ ∙ ട്രൈസ്റ്റേറ്റ് കേരളാഫോറത്തിന്‍റെ ദേശീയ ഓണാഘോഷത്തില്‍ പങ്കെടുന്നവരില്‍ നിന്ന് സുന്ദര വേഷധാരികളായ ദമ്പതികളെ കണ്ടെത്താനുള്ള മത്സരത്തില്‍ ആയിരത്തൊന്നു ഡോളറിന്‍റെ ക്യാഷ് അവാര്‍ഡ് ജോയി-സാലി ദമ്പതികള്‍ നേടി.

അതോടൊപ്പം ഓണക്കോടി അണിഞ്ഞു വന്ന സ്ത്രീകളില്‍ നിന്ന് സുന്ദരവേഷത്തിന് സുനി തോമസും, പുരുഷന്മാരില്‍ നിന്ന് സുന്ദരവേഷത്തിന് സന്തോഷ് സാമുവലും സമ്മാനങ്ങള്‍ നേടി.

ആയിരത്തൊന്നു ഡോളറിന്‍റെ കാഷ് അവാര്‍ഡ് സ്പോണ്‍സര്‍ ചെയ്ത ഫിലഡല്‍ഫിയായിലെ ഡെന്നീസ് ജോസഫ് ബെസ്റ്റ് കപ്പിള്‍ വിജയികള്‍ക്ക് അവാര്‍ഡ് സമ്മാനിച്ചു. കണ്‍സ്റ്റാറ്റര്‍ ജര്‍മ്മന്‍ ക്ലബ് വിശാല ഓപ്പണ്‍ വേദിയിലാണ് ട്രൈസ്റ്റേറ്റ് കേരളാഫോറത്തിന്‍റെ ഈ വര്‍ഷത്തെ ദേശീയ ഓണാഘോഷം അരങ്ങേറിയത്.