അതിര്‍ത്തിയില്‍ ചൈനീസ് അധിനിവേശം തടയാന്‍ സുരക്ഷാ ശക്തമാക്കി ഇന്ത്യന്‍ സൈന്യം. നിയന്ത്രണ രേഖയില്‍ സെന്‍സറുകളും സര്‍വലന്‍സ് ക്യാമറകളും ഘടിപ്പിച്ചു. സാറ്റ്‌ലൈറ്റ്, ഡ്രോണ്‍ എന്നിവയുടെ സഹായത്തോടെയാണ് സുരക്ഷാ സേന ക്യാമറകള്‍ ഘടിപ്പിച്ചത്.

റിമോട്ട് കണ്‍ട്രോള്‍ സംവിധാനവും ഹൈ റെസലൂഷനുമുള്ള ക്യാമറകളുമാണ് ശത്രുക്കളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സജ്ജീകരിച്ചിട്ടുള്ളത്. ഇതിലൂടെ വളരെ ദൂരത്തില്‍ നടത്തുന്ന പ്രവൃത്തികള്‍ വരെ സുരക്ഷാ സേനയ്‌ക്ക് നിരീക്ഷിക്കാന്‍ സാധിക്കും. തുടര്‍ന്നും ചൈന ആക്രമണം നടത്താനുള്ള സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സൈന്യം സുരക്ഷ ശക്തമാക്കിയത്.