ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം ഇഴയുന്നൂവെന്ന് സമ്മതിച്ച്‌ കേന്ദ്ര സര്‍ക്കാര്‍.രാജ്യസഭയില്‍ ആണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
കൊളീജിയം നിര്‍ദേശിച്ചതില്‍ പകുതി പേരെ മാത്രമാണ് ഇതുവരെ നിയമിച്ചതെന്ന് കേന്ദ്രം പറയുന്നു.രാജ്യസഭയില്‍ എം പി ജോണ്‍ ബ്രിട്ടാസിനെ നിയമമന്ത്രി കിരണ്‍ റിജിജു അറിയിച്ചതാണിത്.
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ എണ്‍പത് പേരുടെ നിയമനത്തിനാണ് ശുപാര്‍ശ നല്‍കിയത്.
എന്നാല്‍ നിയമിക്കാനായത് നാല്‍പത്തി അഞ്ചുപേരെ മാത്രമാണ്.കേരളത്തില്‍ ശുപാര്‍ശ ചെയ്ത മൂന്നു പേരുടെ നിയമനം ഇനിയും നടന്നിട്ടില്ലെന്നും നിയമ മന്ത്രാലയത്തിന്റെ മറുപടിയില്‍ വ്യക്തമാക്കുന്നു.