ന്യൂ യോർക്ക് : യു എസിലും മറ്റു വിദേശ രാജ്യങ്ങളിലുമായി താമസിക്കുന്നവർക്ക്‌, അവരുടെ ഇന്ത്യയിലുള്ള പ്രിയപ്പെട്ടവർക്കു വേണ്ടി ആശംസകളും ഉപഹാരങ്ങളും കൈമാറുക എന്ന ലക്ഷ്യത്തോടെ ‘സെൻറ് മൈ കെയർ’ (www.sendmycare.com) എന്ന ഗിഫ്റ്റിങ് സംരംഭത്തിന് തുടക്കം കുറിച്ചു. അതിനായി ‘സെൻറ് മൈ കെയർ’ ഒരുക്കിയിട്ടുള്ളത് സ്നേഹത്തിലും കരുതലിലും അനാവരണം ചെയ്ത നിരവധി സമ്മാനങ്ങളാണ്.

കേരളത്തിന്റെ മുതിർന്ന രാഷ്ട്രീയ നേതാവും ആദരണീയനുമായ മുൻ മുഖ്യമന്ത്രി  ഉമ്മൻ ചാണ്ടിയാണ് ഇക്കഴിഞ്ഞ ദിവസം ‘സെൻറ് മൈ കെയറി’ന്റെ ഔദ്യോഗിക തുടക്കം കുറിക്കൽ ചടങ്ങു നിർവഹിച്ചത്. അതോടനുബന്ധിച്ചു സെൻറ് മൈ കെയറിന്റെ ആദ്യ സമ്മാന ദാനവും വിജയകരമായി നടന്നു.

ലോക മലയാളീ കൂട്ടായ്മകൾക്ക് മുഖ്യധാര-നേതൃത്വം കൊടുക്കുന്ന “ഫൊക്കാന” സംഘടനയുടെ പ്രെസിഡെന്റ് ശ്രീ. ജോർജി വർഗീസിൽ നിന്നും നേരിട്ട് ആശംസാസന്ദേശം ശ്രീ. ഉമ്മൻ ചാണ്ടി സ്വീകരിച്ചു. പ്രത്യേകിച്ചും, ഈ കോവിഡ് പ്രതിസന്ധി കാലത്തു,ലോകത്തിനു നൽകാവുന്ന മികച്ച ആശയങ്ങളിൽ നിന്നും ഉൾക്കൊണ്ട മികച്ച ഒരു സംരംഭം തന്നെ ആയിരിക്കും ‘സെൻറ് മൈ കെയർ’ എന്നും ശ്രീ. ഉമ്മൻ ചാണ്ടി പരാമർശിച്ചു.

കേരളത്തിലുള്ള നമ്മുടെ വേണ്ടപ്പെട്ടവർ സെൻറ് മൈ കെയറിന്റെ മേന്മയാർന്ന സേവനത്തിലൂടെ ഉപഹാരങ്ങൾ ഏറ്റു വാങ്ങുമ്പോൾ തന്നെ, നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയുള്ള തത്സമയ പരിപാടിയിലൂടെ സമ്മാന ദായകരെ കൂടി ഉൾപ്പെടുത്തുവാൻ സംരംഭത്തിന്റെ സ്ഥാപകരോട് ഉമ്മൻ ചാണ്ടി നിർദേശിച്ചു. സെൻറ് മൈ കെയറിനു വിജയ മംഗള ആശംസകൾ നേരുവാനും, മുമ്പോട്ടുള്ള ചുവടുകളിൽ സഹായ ഹസ്‌തങ്ങൾ നീട്ടുവാനും അദ്ദേഹം മറന്നില്ല.

സെൻറ് മൈ കെയറിന്റെ വെബ്സൈറ്റിലൂടെ നിങ്ങൾക്കു ഓർഡറുകൾ ഇപ്പോൾ തന്നെ മുൻ‌കൂർ ആയി ആവശ്യപ്പെടാം. അതനുസരിച്ചുള്ള ഓർഡറുകൾ സ്വീകരിച്ചു പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.