ബാബു പി സൈമൺ

ഡാലസ് : ഫെന്റണിൽ (Fentanyl) എന്ന വേദനസംഹാരി മരുന്ന് നിയമവിരുദ്ധമായി നിർമ്മിക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന   നടപടിയെടുക്കുമെന്ന നിയമത്തിൽ ഗവർണർ ഗ്രെഗ് ഏബ്ബോട്ട്  ജൂലൈയ് 21ന് ഒപ്പുവെച്ചു . സംസ്ഥാനത്ത്  സുലഭമായി വിൽപ്പന  നടത്തുകയും,  നിയമവിരുധമായി ഉണ്ടാക്കുകയും  ചെയ്യുന്ന ഒരു മരുന്നായി മാറിയിരിക്കുകയാണ്  ഫെന്റണിൽ (Fentanyl) എന്ന് ഗവർണർ തൻറെ വാർത്താസമ്മേളനത്തിൽ അറിയിച്ചു . സംസ്ഥാനത്ത് നിരവധി യുവജനങ്ങളും , മുതിർന്നവരും  ഈ മരുന്ന് അടിമകളായി മാറുകയും , അനേകർ കൊല്ലപ്പെടുകയും ചെയ്യുന്നു എന്ന് ഗവർണർ ആശങ്ക പ്രകടിപ്പിച്ചു . ടെക്സാസ്  ഡിപ്പാർട്ട്മെൻറ് ഓഫ് പബ്ലിക് സേഫ്റ്റിയുടെ  കണക്ക് പ്രകാരം കഴിഞ്ഞ ആറുമാസത്തിനുള്ളിൽ നിയമവിരുദ്ധമായ നിർമ്മിക്കപ്പെട്ട 320 പൗണ്ടസ്   മരുന്നുകളാണ്  പിടിച്ചെടുത്തതെന്ന് റിപ്പോർട്ട് ചെയ്യുന്നു.  ഈ കണക്ക് പ്രകാരം എഴുപത്തിഒന്ന് ലക്ഷത്തോളം വരുന്ന  യുവജനങ്ങളെയും , സ്ത്രീകളെയും , പുരുഷന്മാരെയും  കൊലപ്പെടുത്താൻ ശക്തിയുണ്ട് എന്ന് ഗവർണർ വെളിപ്പെടുത്തി .  പുതിയ നിയമം അനുസരിച്ച് 4 മുതൽ 200 ഗ്രാം വരെ ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ കൈവശം വയ്ക്കുന്നവർക്ക് പത്തു വർഷമോ അതിൽ കൂടുതലോ തടവ് ലഭിക്കുന്നതാണന്ന്   ഗവർണർ  ഏബ്ബോട്ട് ഒപ്പുവെച്ച നിയമത്തിൽ പറയുന്നു .