ന്യുയോർക്ക്: ന്യുയോർക്ക്സിറ്റി മേയർ ഇലക്ഷനിൽ ബ്രുക് ലിൻ ബോറോ പ്രസിഡന്റ് എറിക് ആഡംസ് മുന്നിൽ. എട്ടു ലക്ഷത്തോളം വോട്ട് എണ്ണിയപ്പോൾ ആഡംസിനു 253,234 (31.7%) വോട്ട് കിട്ടി. പ്രോഗ്രസീവ് സ്ഥാനാർഥി മായ വൈലി രണ്ടാമതെത്തി. 177,722 (22.3%) കോൺഗ്രസ് വുമൺ എ.ഓ.സി.യുടെ എൻഡോഴ്സ്മെന്റ് കൊണ്ടാണ് വൈലി രണ്ടാം സ്ഥാനത് എത്തുന്നത്. മുൻ സാനിറ്റേഷൻ കമ്മീഷണർ കത്രിന ഗാർസിയ മൂന്നാം സ്ഥാനത്തായി. 155,812 (19.5 %). നാലാം സ്ഥാനത്തു വന്ന ആൻഡ്രു യംഗ്‌ മത്സരത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു. നേരത്തെ തന്നെ യാംഗ് കാതറിൻ ഗാർസിയ്ക്കു പിന്തുണ അറിയിച്ചിരുന്നു.